ഉടുമ്പൻചോല യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ഇ.എം ആഗസ്തി

  368
  0

  നരിയമ്പാറ എം.എം സ്കൂളിലും കട്ടപ്പന സെൻ്റ് ജോർജിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആഗസ്തി നരിയമ്പാറ ദേവസ്വം ബോർഡ് കോളേജിലാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്.ദേവസ്വം ബോർഡ് കോളേജ് മലമുകളിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിയ സമരം ഐതിഹാസികമായിരുന്നു.അങ്ങനെയാണ് കട്ടപ്പന ഗവൺമെൻ്റ് കോളേജിൻ്റെ പിറവി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹമാണ് ഇടുക്കിയിലെ ആദ്യ കെ.എസ്.യു ജില്ലാ പ്രസിഡൻ്റ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ട്രഷറർ ,സേവാദൾ ജില്ലാ ബോർഡ് ചെയർമാൻ, കോൺഗ്രസ് വിചാർ വിഭാഗ് ജില്ലാ പ്രസിഡൻ്റ്, നാഷണൽ ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡൻ്റ്, നാഷണൽ ലോയേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ്, തുടങ്ങിയ നിരവധി പദവികൾ നിർവഹിച്ച അദ്ദേഹം ദീർഘകാലം ഇടുക്കി ഡി.സി.സി പ്രസിഡൻ്റും യു.ഡി.എഫ് ചെയർമാനുമായിരുന്നു. കേരള പ്ലാൻ്റേഷൻ വർക്കേഴ്‌സ് യൂണിയൻ്റെ സംസ്ഥാന പ്രസിഡൻ്റും ഐ.എൻ.ടി.യു.സി അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗവുമാണ്.കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം ഇപ്പോൾ എ.ഐ.സി.സി അംഗമാണ്. ആഗസ്തി പ്രസിഡൻ്റായിരുന്ന കാലഘട്ടത്തിലാണ് ഇടുക്കി ജില്ലാ സഹകരണ ബാങ്ക് രാജ്യത്തെ ഏറ്റവും മികച്ച ബാങ്കായി തിരഞ്ഞെടുക്കപ്പെടുന്നത്.കട്ടപ്പന പഞ്ചായത്തംഗം, പ്രഥമ ജില്ലാ കൗൺസിൽ പ്രതിപക്ഷ നേതാവ് തുടങ്ങിയ നിലയിൽ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഉടുമ്പൻചോലയിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്.പിന്നീട് ഒരു തവണ കൂടി ഉടുമ്പൻചോലയി എം.എം മണിയെ പരാജയപ്പെടുത്തിയ അദ്ദേഹം പീരുമേട്ടിൽ നിന്ന് ഡെപ്യൂട്ടി ഡെപ്യൂട്ടി സ്പീക്കറായിരുന്ന സി.എ കുര്യനെ അട്ടിമറിച്ച് വീണ്ടും നിയമസഭയിലെത്തി. പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ പീരുമേട്ടിൽ ഇ.എസ് ബിജിമോളോട് പരാജയപ്പെട്ടു. തൊടുപുഴ ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അദ്ദേഹം ഇടുക്കി ബാർ അസോസിയേഷൻ പ്രസിഡൻ്റ് കൂടിയായിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here