നെടുങ്കണ്ടം: മനോരമ ന്യൂസ് വി.എം.ആർ പ്രി പോൾ സർവേ ഫലം പുറത്തു വന്നതോടെ സി.പി.എം നേതൃത്വത്തിൽ ഉടുമ്പൻചോലയിൽ അക്രമം അഴിച്ചു വിടുന്നു. കോൺഗ്രസിൻ്റെ കൊടിമരങ്ങളും പതാകകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി ഉയരുന്നു. കോൺഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാർ അന്തരിച്ചതിനെത്തുടർന്ന് താഴ്ത്തിക്കെട്ടിയ കോൺഗ്രസ് പതാകയും കൊടിമരവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ തീയിട്ടു നശിപ്പിച്ചതായി യു.ഡി.എഫ് പരാതിപ്പെടുന്നു. മരണമടഞ്ഞ കെ.പി.സി.സി അംഗം ശ്രീമന്ദിരം ശശികുമാറിനോടുള്ള ആദരസൂചകമായി അന്യാർതൊളുവിന് സമീപം എടത്വമെട്ടിൽ കോൺഗ്രസ് പതാക താഴ്ത്തിക്കെട്ടി കരിങ്കൊടി ഉയർത്തിയിരുന്നു. രാത്രി രണ്ടു പേർ വാഹനത്തിലെത്തിയാണ് കൊടിമരം നശിപ്പിച്ചത്. തുടർന്ന് പതാക തീയിട്ട് നശിപ്പിച്ചത്.ഇതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം കോൺഗ്രസ് പ്രവർത്തകർ കമ്പംമെട്ട് പൊലീസിൽ പരാതിപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *