കൊച്ചി: സി.പി.എം ഉറപ്പിച്ച ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എം.എം മണിക്ക് തിരിച്ചടി.നാലു മണിക്കൂർ കൊണ്ട് 32 ശതമാനത്തിന് മുകളിലേക്ക് ഉടുമ്പൻചോലയിലെ പോളിംഗ് ശതമാനം എത്തിയപ്പോഴേ സി.പി.എം കേന്ദ്രങ്ങൾ പരാജയം മണത്തു തുടങ്ങി.ഇതോടെ തമിഴ്നാട്ടിൽ നിന്ന് ആളുകളെ കടത്തിക്കൊണ്ടു വന്ന് വോട്ടു ചെയ്യിക്കാനുള്ള ശ്രമം ആരംഭിച്ചു. പക്ഷേ എതിർ പക്ഷം ശക്തമായ നിലപാടെടുത്തതോടെ ആ ശ്രമവും ഉപേക്ഷിക്കുകയാണ്. ഇരട്ടയാറിൽ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണി വന്നതോടെ നിഷ്പക്ഷ വോട്ടർമാരിൽ ഭൂരിപക്ഷവും ഇടതുപക്ഷത്തിനെതിരായി. ജോയ്സ് ജോർജിൻ്റെ പ്രസ്താവനയും, അതിനെ അനുകൂലിച്ച മണിയാശാനെയും വോട്ടർമാർ വെറുത്തു. എം.എം മണിയുടെ പൊള്ളയായ അവകാശവാദങ്ങളും ബഫർസോണും, നിർമ്മാണ നിരോധനവും ഇടതുപക്ഷത്തിനെതിരായി