കഴിഞ്ഞ ഇലക്ഷനിൽ അട്ടിമറി വിജയം നേടിയ വീണക്കു ഈക്കുറി അടിപതറുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ശിവദാസൻ നായർ എന്ന നേതാവിലുപരി കോൺഗ്രസ്‌ പാർട്ടിക്ക് ഇതു ജീവൻ മരണ പോരാട്ടമാണെന്ന് പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് ഈ ഇലക്ഷനിലെ ഒരു വലിയ പ്രത്യേകതയായി ഞങ്ങളുടെ ലേഖകൻ വ്യക്തമാക്കുന്നു.കോൺഗ്രസ്‌ ഹൈകമാൻഡ് സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികളും ബൂത്തു കമ്മിറ്റികളും നിരീക്ഷിക്കുന്നതിനായി ഒരു നിരിക്ഷണ ഏജൻസിയെ നിയോഗിച്ചതായി ഹൈകമ്മാണ്ടിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. രണ്ടു മണ്ഡലം കമ്മിറ്റികളും 23 ബൂത്തു കമ്മിറ്റികളും ഇതിനോടകം ഹൈക്കമാണ്ടിന്റെ റഡാറിൽ ഉള്ളതായി ഞങ്ങളുടെ ലേഖകൻ റിപ്പോർട്ട്‌ ചെയ്യുന്നു.
തരിഖ്‌ അൻവർ ഇതിനായി 15 അംഗ ടീമിനെ ചുമതലപെടുത്തിയതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ആറന്മുളയിൽ ഏറ്റവും അനുകൂലമായി ഉള്ള ഇപ്പോഴത്തെ അവസരം വിനിയോഗിക്കാതെ വിഘടന പ്രവർത്തനം നടത്തുന്നവർ ഈ പാർട്ടിയിൽ കാണില്ലെന്നു ഇതിനോടകം ഹൈക്കൻമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.
മോഹൻരാജ് അടക്കം മുതിർന്ന നേതാക്കൾ കോൺഗ്രസിന്റെ വിജയത്തിനായി കൈകോർക്കുമ്പോൾ അതിനെതിരായി വിമത പ്രവർത്തനം നടത്തുന്ന ചുരുക്കം ചില മണ്ഡലം പ്രസിഡന്റ്റുമാരും ബൂത്ത്‌ പ്രസിഡന്റ്റുമാരും ഉണ്ടെന്നിരിക്കെ അങ്ങനെ ഉള്ളവർ ഇതു തുടർന്നാൽ നടപടി നേരിടേണ്ടി വരുമെന്ന് ഏറെകുറേ ഉറപ്പായിട്ടുണ്ട്.
വളരെ പ്രൊഫഷണൽ ആയി വർക്ക്‌ ചെയ്യുന്ന മുംബൈ ആസ്ഥാനമായ ഏജൻസി ആണ് ഈ അന്വേഷണം ബൂത്തു തലത്തിൽ നടത്തുന്നത്. ഈ ഇലക്ഷനിലെ 140 മണ്ഡലങ്ങളിലെയും ഏറ്റവും നല്ല ബൂത്ത്‌, മണ്ഡലം പ്രസിഡന്റ്‌മാരെ ഡൽഹിക്ക് വിളിപ്പിക്കാനുള്ള നിർദ്ദേശവും രാഹുൽ ഗാന്ധി കെപിസിസി യെ അറിയിച്ചതായി നമ്മുടെ ലേഖകന് ഇതിനോടകം സൂചന ലഭിച്ചിരിക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ ശിവദാസൻ നായർ ആറന്മുളയിൽ ജയിച്ചില്ലെങ്കിൽ റിബലായി പ്രവർത്തിച്ച എല്ലാ കോൺഗ്രസ്‌ നേതാക്കളുടെയും ശബ്‍ദരേഖകൾ, വീഡിയോകൾ തുടങ്ങിയവ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിടുമെന്ന് സേവ് ആറന്മുള എന്ന കോൺഗ്രസ്‌ കൂട്ടായ്മാ ഇതിനോടകം വെളിപ്പെടുത്തിയിട്ടുണ്ട്.
ശിവദാസൻ നായർ യുഡിഫ് MLA ആയി വന്നാൽ പത്തനംതിട്ടായെ പ്രതിനിധീകരിച്ചു ഉള്ള മന്ത്രിയായിരിക്കുമെന്ന് ഇതിനോടകം എല്ലാ കോൺഗ്രസ്‌ നേതാക്കളും വ്യക്തമാക്കിയതിനെ തുടർന്ന് പ്രവർത്തകരും വൻ ആവേശത്തിലാണ് മുന്നേറുന്നത്.

Leave a comment

Your email address will not be published. Required fields are marked *