നെടുങ്കണ്ടം: രാഹുല്‍ ഗാന്ധി വിഡ്ഢിയാണെന്ന് ഉടുമ്പന്‍ചോലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എം മണി. രാഹുലിന് രാഷ്ട്രീയം അറിയില്ല. കമ്യൂണിസം തീര്‍ന്നെന്നാണ് അദ്ദേഹം പറയുന്നത്. ജോയിസ് ജോര്‍ജ്ജ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും എം.എം മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജോയിസ് ജോര്‍ജ്ജിന്റെ പ്രസംഗം മുഴുവന്‍ താന്‍ കേട്ടതാണ്. കോണ്‍ഗ്രസുകാരെയും യു.ഡി.എഫുകാരെയും വിമര്‍ശിക്കുന്നതായിരുന്നു പ്രസംഗം. ഈ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഇല്ല. പിന്നെ രാഹുല്‍ ഗാന്ധി വിഡ്ഢിയാണ്. അയാള്‍ക്ക് രാഷ്ട്രീയം അറിയില്ല എന്നാണ് എം.എം മണി പറഞ്ഞത്.