Warning: Use of undefined constant TDC_PATH_LEGACY - assumed 'TDC_PATH_LEGACY' (this will throw an Error in a future version of PHP) in /home/greenduf/public_html/indiaonlive.com/wp-content/plugins/td-composer/td-composer.php on line 107
udf – INDIA ONLIVE

വ്യത്യസ്തരായ കോൺഗ്രസുകാരെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല

കുമളി: കൊവിഡ് മഹാമാരിക്കാലത്ത് മിക്കവാറും രാഷ്ട്രീയ-സാമൂഹ്യ സംഘടനകളും അതിജീവന പദ്ധതികളുമായിറങ്ങിയെങ്കിലും ടീം കോൺഗ്രസ് വണ്ടിപ്പെരിയാർ അവരിൽ നിന്നെല്ലാം വ്യത്യസ്തരാണ്. പലതരം ചലഞ്ചുകളിലൂടെ സംഭാവനയായി സ്വീകരിക്കുന്ന പണമോ സാധനങ്ങളോ ആണ് മിക്ക സംഘടനകളുടെയും മൂലധനം. സംഘടനാശേഷിയെ ഭയന്ന് നിർബന്ധിത പിരിവിനു വിധേയരായ പലരും മനസ്സില്ലാ മനസ്സോടെയാണ് പല സംഘടനകളുടെയും കാട്ടിക്കൂട്ടലുകൾക്ക് പണമോ സാധനങ്ങളോ നൽകിയത്. എന്നാൽ പൂർണ സംതൃപ്തിയോടെ ജീവകാരുണ്യ പ്രവർത്തനത്തിലേർപ്പെടാൻ സാധാരണക്കാരെ സഹായിച്ച ടീം കോൺഗ്രസ് വണ്ടിപ്പെരിയാറാണ് ഇപ്പോൾ ഇടുക്കിയിലെ താരങ്ങൾ. കൊവിഡ് കാലത്ത് ബിരിയാണി ചലഞ്ചിലൂടെ …

ആറന്മുളയിൽ കാറ്റു വലതിനൊപ്പമെന്നു റിപ്പോർട്ടുകൾ

കഴിഞ്ഞ ഇലക്ഷനിൽ അട്ടിമറി വിജയം നേടിയ വീണക്കു ഈക്കുറി അടിപതറുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. ശിവദാസൻ നായർ എന്ന നേതാവിലുപരി കോൺഗ്രസ്‌ പാർട്ടിക്ക് ഇതു ജീവൻ മരണ പോരാട്ടമാണെന്ന് പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് ഈ ഇലക്ഷനിലെ ഒരു വലിയ പ്രത്യേകതയായി ഞങ്ങളുടെ ലേഖകൻ വ്യക്തമാക്കുന്നു.കോൺഗ്രസ്‌ ഹൈകമാൻഡ് സജീവമല്ലാത്ത മണ്ഡലം കമ്മിറ്റികളും ബൂത്തു കമ്മിറ്റികളും നിരീക്ഷിക്കുന്നതിനായി ഒരു നിരിക്ഷണ ഏജൻസിയെ നിയോഗിച്ചതായി ഹൈകമ്മാണ്ടിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. രണ്ടു മണ്ഡലം കമ്മിറ്റികളും 23 ബൂത്തു കമ്മിറ്റികളും …

ഉടുമ്പൻചോലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം ആഗസ്തി

നെടുങ്കണ്ടം: ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ: ഇ.എം ആഗസ്തിയെ പ്രഖ്യാപിച്ചു. ജില്ലയിലെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ ആഗസ്തിയെ നേരിടുന്നത് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ്. മുൻപ് ഇതേ നിയോജക മണ്ഡലത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ വിജയം ആഗസ്തിക്കൊപ്പമായിരുന്നു.വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കോൺഗ്രസിലേക്ക് കടന്നു വന്ന അഭിഭാഷകൻ കൂടിയായ ഇ.എം ആഗസ്തി മികച്ച വാഗ്മിയും സഹകാരിയും സംഘാടകനുമാണ്. പതിനഞ്ച് വർഷം ഇടുക്കി ഡി.സി.സി പ്രസിഡൻ്റും പതിനഞ്ച് വർഷം നിയമസഭാംഗവും പത്തു വർഷം കെ.പി.സി.സി …